കേരളത്തിൽ ഒന്നും നടക്കുന്നില്ല; ബിജെപിയുടെ അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

single-img
11 September 2022

സംഘടനാ പ്രവർത്തന രംഗത്തെ കേരളത്തിലെ ബിജെപിയുടെ ഇപ്പോഴുള്ള അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്.

ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മോദി വിമർശനം ഉയർത്തി.

ഈ കാരണങ്ങൾ കൊണ്ടാണ് മുൻ കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നല്‍കിയത് .വളരെയധികം പരിചയ സമ്പന്നനായ നേതാവിന് കേരളത്തിന്റെ ചുമതല നല്‍കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരെ ബിജെപിയിലേക്ക് എത്തിയ്ക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.