ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ്: രാഹുൽ ഗാന്ധി

single-img
21 May 2023

രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്പീക്കർ ഓം ബിർള ഈ ആഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതായും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ക്ഷണം നൽകിയതായും മെയ് 18 ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. ഈ നീക്കം പ്രതിപക്ഷ നേതാക്കളിൽ നിന്ന് ആക്ഷേപമുയർത്തി. നിയമസഭയുടെ തലവനാണ് ഉദ്ഘാടനം നിർവഹിക്കേണ്ടത്, സർക്കാരിന്റെ തലവനല്ലെന്ന് വിമർശകർ വാദിക്കുന്നു.