പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍; സൗഹൃദ കൂടിക്കാഴ്ച എന്ന് വിശദീകരണം

single-img
5 April 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ഇന്ന് ഉച്ചയ്‌ക്കായിരുന്നു ഈ കൂടിക്കാഴ്ച്ച നടത്തിയത്. കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയായ വി മുരളീധരൻ കൂടെയുണ്ടായിരുന്നു.

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ചു. ഇത് ഒരു സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. സഭയുടെ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.