രാത്രിഭക്ഷണം തയ്യാറാക്കുന്നത് വൈകി; ഭാര്യയെ തവ കൊണ്ട് അടിച്ചു കൊന്നു

single-img
14 September 2022

ഉത്തർപ്രദേശിൽ രാത്രി ഭക്ഷണം തയാറാക്കാൻ വൈകിയ ഭാര്യയെ ഭർത്താവ് തവ കൊണ്ട് അടിച്ചു കൊന്നു.

തിങ്കളാഴ്ച വാഹനയോട്ടം കഴിഞ്ഞ് വീട്ടിലെത്തിയ അനുജ് കുമാര്‍ ഭാര്യയുമായി വഴക്കിട്ടു. രാത്രിഭക്ഷണം തയ്യാറാക്കുന്നത് വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.പിന്നാലെ 37കാരന്‍ തവ ഉപയോഗിച്ച്‌ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നോയിഡയില്‍ തിങ്കളാഴ്്ചയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ അനുജ് കുമാറാണ് പ്രതി. നോയിഡയിലാണ് അനുജ് കുമാര്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്.