പ്രഭാസിന്റെ കൽക്കി 2898 എഡിയിൽ മലയാളത്തിൽ നിന്നും അന്ന ബെന്നും
21 January 2024
പാൻ ഇന്ത്യൻ താരം പ്രഭാസിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. മലയാളസിനിമയിൽ നിന്നും യുവനടി അന്ന ബെന്നും ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട്.
പ്രഭാസ് നായകനാകുന്ന ഒരു പൂർണ്ണ സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി. തെലുങ്കിൽ നിന്നുള്ള സംവിധായകൻ നാഗ് അശ്വിൻ നിർമ്മിക്കുന്ന ഈ സിനിമയിൽ ദീപിക പദുക്കോൺ നായികയാകുമ്പോൾ, ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൽക്കി ഒരു ടൈം ട്രാവല്‍ സിനിമയല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാണം. തമിഴ് സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും കല്‍ക്കിയിലെയും പാട്ടുകള്‍ ഒരുക്കുക.