പിപി ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും; പാർട്ടി അന്വേഷണമില്ല; സംരക്ഷണമൊരുക്കി സിപിഎം

single-img
17 October 2024

കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംരക്ഷണം ഒരുക്കുന്നു . നിലവിലെ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളിൽ സംഘടന നടപടി വേണ്ടെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം.

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കട്ടെ എന്നും പാര്‍ട്ടിയിൽ നിന്നുള്ള അന്വേഷണം വേണ്ടെന്നുമാണ് സിപിഎം നിലപാട്. സംഘടനയുടെ സമ്മേളനവും സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളും നടക്കുന്ന സാഹചര്യത്തില്‍ ദിവ്യക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം, പോലീസ് ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാകും കേസെടുക്കുക. ദിവ്യക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.