വിസാ കാലാവധിക്ക് ശേഷവും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു

single-img
5 February 2023

ഇടുക്കി: വിസാ കാലാവധിക്ക് ശേഷവും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതിയെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു.

മൂന്നാറില്‍ താമസിച്ചിരുന്ന ദീപിക പെരേര വാഹല തന്‍സീര്‍ ആണ് അറസ്റ്റിലായത്. 2022 മെയ് 11 നാണ് ഇവരുടെ വിസ കാലാവധി അവസാനിച്ചത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. മൂന്നാറിലും തമിഴ് നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ദീപികയെ റിമാന്‍ഡ് ചെയ്തു.