പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ട്ടാവ് മാധ്യങ്ങളെ ഭീഷണിപ്പെടുത്തുന്നു: അരവിന്ദ് കെജ്രിവാൾ

single-img
18 September 2022

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഞായറാഴ്ച ആം ആദ്മി പാർട്ടിയുടെ പ്രഥമ രാഷ്ട്രീയ ജനപ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡൽഹി സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണം പ്രധാന മന്ത്രിയുടെ ഓഫിസിനു നേരെ ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഹിരേൻ ജോഷി എന്ന ഒരു മാന്യൻ ഉണ്ട്. അദ്ദേഹം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. നിരവധി വാർത്താ ചാനലുകളുടെ എഡിറ്റർമാരും ഉടമകളും ഹിരേൻ ജോഷി അവർക്കു അയച്ച അസഭ്യ മെസ്സേജുകളും, അധിക്ഷേപങ്ങളും ഭീഷണിപ്പെടുത്തുന്ന കുറിപ്പുകളും എനിക്ക് കാണിച്ചുതന്നു. നിങ്ങളുടെ ചാനലിൽ കെജ്‌രിവാളിനെ കാണിച്ചാൽ ഞങ്ങൾ നിങ്ങളെ നശിപ്പിക്കും, എഎപിയെ കവർ ചെയ്യേണ്ട ആവശ്യമില്ല, നിങ്ങളുടെ ചാനൽ നിങ്ങൾ ദുരുപയോഗം ചെയ്യുകയാണ്’ തുടങ്ങിയ സന്ദേശങ്ങളാണ് അവർ എനിക്ക് കാണിച്ചു തന്നത്- അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഇന്ന്, ഹിരേൻ ജോഷിജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ഈ എഡിറ്റർമാർക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ആരെങ്കിലും സോഷ്യൽ മീഡിയയിൽ ചോർത്തിയാൽ, നിങ്ങൾക്കും പ്രധാനമന്ത്രിക്കും ഈ രാജ്യത്ത് നിങ്ങളുടെ മുഖം കാണിക്കാൻ കഴിയില്ല എന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ഞായറാഴ്ച നടന്ന രാഷ്ട്രീയ ജനപ്രതിനിധി സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.