മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം; കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തിയുമായി പിഎംഎ സലാം
17 April 2026

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം .മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ചർച്ചകൾ അനവസരത്തിലാണ്. ചോദിക്കുമ്പോൾ ലീഗ് അഭിപ്രായം പറയും.
മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണി കഴിയണം. ഭൂരിപക്ഷം കിട്ടണം.
യുഡിഎഫിൽ നടക്കുന്ന ചർച്ച പുറത്തു വിടുന്നത് ഉചിതമായ നടപടിയല്ല. ഇത് ശരിയല്ലെന്നാണ് ലീഗിന്റെ അഭിപ്രായം.പൊരി വെയിലത്ത് പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകർ ഉണ്ട്. അവരെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ’, പിഎംഎ സലാം പറഞ്ഞു.


