പ്രധാനമന്ത്രി ധാരാളം വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു; പക്ഷെ ഗുസ്തി താരങ്ങളുടെ സമരത്തിൽ മൗനിയാണ്: ഡി രാജ

single-img
6 May 2023

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ സിംഗിനെതിരെയുള്ള രാജ്യത്തെ ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയിൽ നടപടി ഉടൻ എടുക്കണമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. “രാജ്യ തലസ്ഥാനത്തെ കേന്ദ്രത്തിൽ ദിവസങ്ങളായി അവർ സമരം ചെയ്യന്നു. രാജ്യത്തിന്റെ അഭിമാനമായവരാണ് ഗുസ്തി താരങ്ങൾ” – ഡി രാജ പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി ധാരാളം വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, പക്ഷെ ഗുസ്തി താരങ്ങളുടെ സമരത്തിൽ മൗനിയാണ്.നീതി ലഭിക്കും വരെയും അവർക്കൊപ്പം ഉണ്ടാകുമെന്നും രാജ അറിയിച്ചു. നിലവിൽ ബ്രിജ് ഭൂഷണെതിരായ പരാതിയില്‍ ദില്ലി പൊലീസ് ഗുസ്തി താരങ്ങളുടെ മൊഴിയെടുത്തിട്ടുണ്ട് .

താരങ്ങൾ പൊലീസിന് നൽകിയ മൊഴിയിൽ ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത് . ശ്വാസം പരിശോധിക്കാനെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നിലവിൽ ഗുസ്തി താരങ്ങളുടെ സമരം ജന്തർമന്തറിൽ തുടരുകയാണ്.