മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ മറുപടി പറയണം: സീതാറാം യെച്ചൂരി

single-img
20 July 2023

മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഒന്ന് പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടി വന്നു. അദ്ദേഹം ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നു. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ മറുപടി പറയാത്തതെന്നും യെച്ചൂരി ചോദിക്കുന്നു.

മെയ് നാലാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. എന്നിട്ടുപോലും നടപടിയുണ്ടായില്ല. സംസ്ഥാനത്തെ ബിരേന്‍ സിങ് സര്‍ക്കാരിനെ മാറ്റുകയാണ് വേണ്ടത്. പെണ്‍കുട്ടികളെ ആക്രമിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. അതാണ് നിയമം, അത് നടപ്പിലാക്കണം. എന്തുകൊണ്ട് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.