അയോധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

single-img
25 November 2025

അയോധ്യയിലെ രാമക്ഷേത്രത്തിൽ പാതക ഉയർത്തി ക്ഷേത്രനിർമാണത്തിന്റെ പൂർത്തീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് സർസഘചാലകൻ മോഹൻ ഭാഗവതും ചേർന്നാണ് ചടങ്ങിന് നേതൃത്വം നൽകിയത്. ഏകദേശം അഞ്ച് വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കു ശേഷം ക്ഷേത്രം സമ്പൂർണതയിലെത്തി.

പത്ത് മണിയോടെ അയോധ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തു. ഡൽഹിയിലെ സ്‌ഫോടന പശ്ചാത്തലത്തിൽ അയോധ്യയിൽ കടുത്ത സുരക്ഷാ മുന്‍കരുതലുകൾ ഏർപ്പെടുത്തിയിരുന്നു.

സുരക്ഷയുടെ ഭാഗമായി എടിഎസ് കമാൻഡോകൾ, എൻഎസ്ജി സ്‌നൈപ്പർമാർ, സൈബർ സുരക്ഷാ വിദഗ്ധർ, പ്രത്യേക സാങ്കേതിക സംഘങ്ങൾ എന്നിവരെ വിന്യസിച്ചിരുന്നു. ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 6,970 പേർ പങ്കെടുത്തു. കൂടാതെ, ക്ഷേത്ര സമുച്ചയത്തിൽ ആന്റി-ഡ്രോൺ സാങ്കേതിക വിദ്യ, ഉയർന്ന നിലവാരത്തിലുള്ള പരിശോധനാ സംവിധാനങ്ങൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.