പി കെ ശശി വഞ്ചകൻ; അതിരൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
28 March 2026

ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകൻമാർക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരളം രക്ഷപ്പെടാൻ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയൻ്റെ പരാമര്‍ശം.
കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല.കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാർലമെന്റിൽ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാർ ആരും അതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.


