പിണറായിയുടെ പൊലീസ് ജനങ്ങളെ തല്ലിക്കൊല്ലുന്നു: എ എൻ രാധാകൃഷണൻ

single-img
28 March 2023

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊലീസ് എല്ലാ മര്യാദയും ലംഘിക്കുകയാണെന്നും ജനങ്ങളെ തല്ലിക്കൊല്ലുകയാണെന്നും ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ. സംസ്ഥാനത്തെ പൊലീസ് സംവിധാനം ജനങ്ങൾക്ക് സുരക്ഷിത്വം നൽകുന്നില്ല. കയർ ഊരി വിട്ടതുപോലെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ പെറ്റി രാജ് ആണ് നടപ്പിലാക്കുന്നതെന്നും എ.എൻ രാധാകൃഷണൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ കൈയ്യൂക്കിനിരയായ ശേഷം കുഴഞ്ഞ് വീണ് മരിച്ച ഇരുചക്ര വാഹനയാത്രക്കാരൻ മനോഹരന്റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ നൽകണമെന്നും മനോഹരന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാർച്ചു മാസം 30 മുതൽ ബിജെപിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ ഉപവാസം നടത്തുമെന്നും കസ്റ്റഡി മരണത്തിൽ നിന്ന് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ബ്രഹ്മപുരത്ത് തീ ഇടുകയാണെന്നും അദ്ദേഹം ആരോപിച്ചു