മോദിയെ സുഖിപ്പിക്കാൻ പിണറായി വിജയൻ ഇത്രത്തോളം തരം താഴാൻ പാടില്ല: രമേശ് ചെന്നിത്തല

single-img
19 April 2024

പ്രധാനമന്ത്രി മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലെന്നും രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു .

രാഹുൽ ഗാന്ധിക്കെതിരായി പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ്.രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നുവെന്നും ചെന്നിത്തല പറയുന്നു.