സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതിയില്‍

single-img
18 April 2023

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ്‌ പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് ആണ് വാദം കേള്‍ക്കുക. നിലവില്‍ സ്ത്രീയും പുരുഷനും ‌വിവാഹം ചെയ്താല്‍ ലഭിക്കുന്ന നിയമപരിരക്ഷ സ്വവര്‍ഗ്ഗവിവാഹം ചെയ്യുന്നവര്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗ പങ്കാളികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ‌ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേര്‍ നല്‍കിയ 20ലേറെ ഹര്‍ജികള്‍ ആണ് ബെഞ്ച് പരിഗണിക്കുന്നത്. അഡ്വ. അരുന്ധതി കട്ജ്ജുവാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാവുക. സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ ഹര്‍ജികളെ ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹര്‍ജികള്‍ക്ക് പിന്നില്‍ നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗ്ഗമാണെന്ന് കേന്ദ്രം ആരോപിച്ചിരുന്നു.