വിദേശത്ത് നിന്നും ഹവാല പണം കടത്തി; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

single-img
23 May 2024

വിദേശത്ത് നിന്നും ഹവാല പണം കടത്തി എന്ന ആരോപണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടുള്ള ഹർജി. പിന്നാലെ ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.

കരുവന്നൂർ തട്ടിപ്പ് കേസിലെ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ കായങ്ങളിലെല്ലാം ഇ.ഡിഅന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.