നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ജനം സ്വീകരിച്ചില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
23 November 2023

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ജനം സ്വീകരിച്ചില്ല.

പിന്നെ അത് വലിയ മുന്നറ്റം സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ ജനങ്ങളുടെ മുന്നില്‍ മറയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും അതിനൊപ്പമുള്ള മാധ്യമങ്ങളും ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാൽ ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്, മരണസ്‌ക്വാഡുകള്‍ പോലെയെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.