നവ കേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ ; സെക്രട്ടറി ചെക്ക് ഒപ്പുവച്ചു

23 November 2023

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ സെക്രട്ടറി. പണം അനുവദിച്ച് സെക്രട്ടറി ചെക്ക് ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടി ചട്ടങ്ങള്‍ താന്‍ പാലിക്കുമെന്ന് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് പണം നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്നീട് പിന്മാറിയിരുന്നു. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം. അതേസമയം, പണം നല്‍കാനുള്ള നടപടി റദ്ദാക്കാന്‍ ഉള്ള തീരുമാനം മുനിസിപ്പല്‍ ചട്ടം 49 ത്തിന് വിരുദ്ധമാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.