പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡി ഭയത്താൽ: ബിന്ദു കൃഷ്ണ

single-img
7 March 2024

കോൺഗ്രസ് പാർട്ടി വിട്ട് പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് കേന്ദ്ര ഏജൻസിയായ ഇഡിയെ ഭയന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പദ്മജ ബിജെപിയില്‍ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നല്‍കിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ടാണ് പദ്മജ ബിജെപിയില്‍ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം കെ കരുണകരന്റെ മകള്‍ ബിജെപിയില്‍ പോകുമെന്നു കരുതുന്നില്ല എന്നായിരുന്നു ഇതേക്കുറിച്ച് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എംപി ഇതിനോട് പ്രതികരിച്ചത്. കോൺഗ്രസ് പാര്‍ട്ടി വിടാനുള്ള കാരണം ഉണ്ടെങ്കില്‍ അത് പോലും ഒരു സൃഷ്ടി ആണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പദ്മജ. എല്ല തരത്തിലുള്ള ബഹുമാനവും പാര്‍ട്ടി പദ്മജക്ക് നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും പാര്‍ട്ടി മാറ്റം ഒന്നും തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.