അനില്‍ ആന്റണിക്ക് പകരം പി സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍

single-img
27 January 2023

അനില്‍ ആന്റണിയുടെ രാജിയെ തുടർന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിനെ നിയമിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാവായ എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പകരമാണ് സരിന്റെ നിയമനം.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ മോദി ഡോക്യുമെന്ററി സംബന്ധിച്ച് ബിജെപി വാദം ഏറ്റെടുത്ത് അനില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

ഇതിനെ തുടർന്നായിരുന്നു അനിലിന്റെ രാജി. താൻ പാര്‍ട്ടി പദവികളെല്ലാം ഒഴിയുന്നതായും അനില്‍ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരില്‍നിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയില്‍ തുടരാനാകില്ലെന്നും അനില്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.