ചൈനയിൽ സ്ഥിതി ഗുരുതരം; 2,00,000 ത്തിലധികം കോവിഡ് കേസുകൾ

single-img
5 January 2023

ജനുവരി 1 മുതൽ ചൈനയിൽ 218,019 പുതിയ പ്രതിവാര കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം മൂന്ന് വർഷത്തെ കർശനമായ ‘സീറോ-കോവിഡ്’ നയത്തെത്തുടർന്ന് ഡിസംബറിൽ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമാന് ചൈനയിൽ കോവിഡ് രോഗികളുടെ എന്നതിൽ ഇത്രവലിയ കുതിച്ചു ചട്ടം ഉണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച കൊവിഡുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങൾ ചൈന റിപ്പോർട്ട് ചെയ്തതോടെ ഔദ്യോഗിക മരണസംഖ്യ 5,258 ആയി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം കോവിഡ് ആശുപത്രികളെ കുറിച്ച് ചൈനയിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു. ഡാറ്റയിൽ വലിയ വിടവുകളുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

ആഗോള കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ച് അംഗരാജ്യങ്ങൾക്കിടയിൽ വിപുലമായ ബ്രീഫിംഗിന്റെ ഭാഗമായി ചൈനയിൽ നിന്നുള്ള ശാസ്ത്രജ്ഞരെ കാണാൻ ലോകാരോഗ്യ സംഘടന തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ വിമർശനം. അതേസമയം, പുതിയ വേരിയന്റും അതിന്റെ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിരവധി രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.