രണ്ട് ദിവസത്തിൽ കേരളത്തിൽ നിന്ന് അഞ്ച് കോടി നേടി ഓസ്‌ലർ

single-img
13 January 2024

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്‌ലർ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. രണ്ടാം പകുതിയിൽ മമ്മൂട്ടി സുപ്രധാനമായ വേഷത്തിലെത്തുന്ന ചിത്രം റിലീസ് ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് 2.8 കോടി നേടിയപ്പോൾ രണ്ടാം ദിനമായ ഇന്നലെ 2.2 കോടിയാണ് നേടിയത്. ഇന്നും നാളെയുമായി ഈ തുക ഇനിയും വർധിക്കുമെന്നാണ് സിനിമാ അനലിസ്റ്റുകളുടെ നിഗമനം.

ചിത്രത്തിന് വെള്ളിയാഴ്ച 39.45 ശതമാനം ഒക്യൂപെന്‍‌സിയാണ് തിയേറ്ററുകളിൽ ലഭിച്ചത്. ഇന്നലെയാവട്ടെ രാത്രി ഒക്യൂപെന്‍സി 69.23% ആയിരുന്നു. ഇനി അവധി ദിനങ്ങളിൽ ഒക്യൂപെന്‍സി ഇതുപോലെ നിലനിർത്തിയാൽ മികച്ച വീക്കെൻഡ് കളക്ഷൻ തന്നെ സിനിമയ്ക്ക് ലഭിക്കും.

ആദ്യ ദിനത്തിൽ ആഗോളതലത്തിൽ സിനിമ ആറ് കോടിയോളം രൂപ നേടി. അബ്രഹാം ഓസ്‌ലർ എന്ന് പേരുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.