ഗവര്‍ണര്‍–സര്‍ക്കാര്‍ തര്‍ക്കം നാടകം: വി.ഡി.സതീശന്‍

single-img
17 September 2022

ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള തര്‍ക്കം നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ പ്രശ്നമുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഗവര്‍ണര്‍–മുഖ്യമന്ത്രി തര്‍ക്കത്തില്‍ പ്രതിപക്ഷം കക്ഷിയല്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

നേരത്തെ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തർക്കത്തിൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. തെരു വില്‍ കുട്ടികള്‍ തെറിവിളിക്കു ന്നത്പോലെയാണ് ഇപ്പോഴത്തെസ്ഥിതി. നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോര് എന്നാണു കെ സുധാകരൻ പറഞ്ഞത്.

അതെ സമയം മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് ഇന്നും ഗവര്‍ണര്‍ രംഗത്തെത്തി. ഗവര്‍ണര്‍ എന്ന പദവിയെ സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ആരിഫ് മുഹമ്മദ്ഖാന്‍ ആരോപിച്ചു. ഇന്നലെ മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണത്തോടുള്ള ഈര്‍ഷ്യ വ്യക്തമാക്കുന്നതാണ് ഗവര്‍ണരുടെ വാക്കുകള്‍.