നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

single-img
16 September 2022

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ​ഗള്‍ഫില്‍ നിന്ന് വന്ന യാത്രക്കാരന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ടോള്‍ബൂത്തിന് പുറത്ത് വെച്ച്‌ കസ്റ്റംസ് സംഘം വീണ്ടും പരിശോധിക്കുകയും സ്വര്‍ണം പിടികൂടുകയും ചെയ്തു.

വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് ഇത് ആദ്യമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്