നോർവേ ചെസ്: ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സണെ വീഴ്ത്തി പ്രഗ്‌നാനന്ദ

single-img
30 May 2024

നോര്‍വേ ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ വീഴ്ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്‌നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു 18കാരന്റെ അട്ടിമറിവിജയം. ഇതോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദ മുന്നിലെത്തി.

ടൂര്‍ണമെന്റില്‍ ഒന്നാമനായി മത്സരം ആരംഭിച്ച കാള്‍സണ്‍ പക്ഷെ പരാജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കാള്‍സണെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തുന്നത് . മുൻപ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്‌നാനന്ദയുടെ നേട്ടം.