ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

single-img
28 October 2022

പ്യോങ്യാങ്: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കന്‍ കടലിനെ ലക്ഷ്യമാക്കിയാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്ന് ദക്ഷിണകൊറിയ അറിയിച്ചു. അതേസമയം, പരീക്ഷിച്ച മിസൈലിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഉത്തരകൊറിയയും ദക്ഷിണകൊറിയയും പരസ്പരം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വീണ്ടും പരീക്ഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മുര്‍ധന്യാവസ്ഥയിലെത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും മിസൈല്‍ പരീക്ഷണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനുള്ളതെന്നാണ് സൂചന.

നേരത്തെ ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി യു.എസ്, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏഴാമത്തെ മിസൈല്‍ പരീക്ഷണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.