കേരളത്തിൽ മാത്രമല്ല ബിജെപി ഇതര സർക്കാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാരും ഗവർണറും നേർക്കുനേർ

single-img
20 September 2022

കേരളത്തിന് പുറമെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടർക്കഥ ആകുന്നു.

ഡൽഹി
ലെഫ്റ്റ് ആൻഡ് ഗവർണർ വി കെ സക്സേന ഡൽഹി സർക്കാരുമായി നിരന്തരം പോരിലാണ്. മദ്യ നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്കെതിരായ സിബിഐ കേസ് ഗൂഢാലോചനയാണ് എന്നാണു ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. മാത്രമല്ല ഗവർണർ വി കെ സക്സേന മുൻപ് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അധ്യക്ഷനായിരിക്കെ കോടിക്കണക്കണക്കിനു രൂപയുടെ അഴിമതി ആളാണ് എന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു.

ജാർഖണ്ഡ്

മുഖ്യമന്ത്രി ഹേമന്ത്‌ സോറനെതിരായ ഇരട്ടപദവി പരാതിയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ ഗവർണർ രമേഷ് ഭായിസ് ബിജെപിക്ക് ചോർത്തി നൽകിയെന്ന് സർക്കാർ ആരോപിക്കുന്നു. സോറിനെ അയോഗ്യൻ ആക്കാൻ കമ്മീഷൻ ശുപാർശ ചെയ്തതായി ബിജെപി എംപി നിശ്ചികാന്ത് ദുബെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഗവർണർക്കെതിരെ സർക്കാർ തിരിഞ്ഞത്.

തമിഴ്നാട്

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തമിഴ്നാട് സർവ്വകലാശാല നിയമ ഭേദഗ ബിൽ, ചെന്നൈ സർവകലാശാല ഭേദഗതി ബിൽ എന്നിവയെ അടക്കം സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ആർ എൻ രവി ഒപ്പു വെച്ചിട്ടില്ല. കൂടാതെ നീറ്റ് പരീക്ഷയ്ക്കെതിരെ നിയമസഭ പാസാക്കിയ ബില്ലിനെയും ഗവർണർ ചോദ്യം ചെയ്തു. ഗവർണർക്കെതിരെ പരസ്യ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ രംഗത്ത് വന്നിരുന്നു.

തെലങ്കാന
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ ആവും ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലും പോര് ശക്തമാണ്. ഇതിന്റെ ഭാഗമായി ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി സർക്കാർ നിയമസഭാ സമ്മേളനവും വിളിച്ചു ചേർത്തിരുന്നു. താൻ സ്ത്രീയായതിനാലാണ് സർക്കാർ വിവേചനം കാണിക്കുന്നത് എന്നാണ് ഗവർണറുടെ വിമർശനം. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷ ആണ് തമിഴിസൈ സൗന്ദരരാജൻ.

ബംഗാൾ
മുഖ്യമന്ത്രി മമതാ ബാനർജി മുൻഗവർണർ ജഗ്‍ദീപ് ധൻക്കറും തമ്മിലുള്ള രൂക്ഷമായ പോരിന് ബംഗാൾ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ജൂലൈ 30ന് ധൻക്കറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ബിജെപി പ്രഖ്യാപിച്ചപ്പോൾ മമതയെ നേരിട്ടതിനുള്ള അംഗീകാരം എന്നാണ് പ്രതിപക്ഷം വിമർശിച്ചത്.