21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാൻ പാടില്ല; തീരുമാനവുമായി സൗദി ശൂറാ കൗണ്‍സില്‍ ഭേദഗതി

single-img
6 October 2022

21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗദിയിൽ ഇനിമുതൽ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പില്‍ ശൂറാ കൗണ്‍സില്‍ ഭേദഗതി വരുത്തി.

ഇപ്പോഴുള്ള നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് വിലക്കുള്ളത്. ഇതോടൊപ്പം രാജ്യത്തെ സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു.

രാജ്യത്തെ നിയമാവലി നിര്‍ണയിക്കുന്നത് പ്രകാരമുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളില്‍ മാത്രമേ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടുള്ളൂ എന്ന് പുകയില വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു.