ആറു മാസമായി ശമ്ബളമില്ല കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ


കണ്ണൂര്‍ : ആറു മാസമായി ശമ്ബളം കിട്ടാതായതോടെ കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തില്‍.
പലര്‍ക്കും നിത്യജീവിതത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. സമര പ്രഖ്യാപനം നടത്തിക്കൊണ്ട് തൊഴിലാളികള്‍ ഫാമില്‍ സൂചന പണിമുടക്ക് നടത്തി. ഫാമിലെ 300 ലധികം തൊഴിലാളികളുടെയും 27 ഓളം വരുന്ന ജീവനക്കാരുടെയും അവസ്ഥ സമാനമാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ തിരിച്ചടവ് മുടങ്ങിയെന്നും പണം നല്‍കാത്തതിനാല്‍ പലചരക്ക് കടയില്‍ നിന്ന് പോലും നിതൃവൃത്തിക്കുള്ള സാധനങ്ങള്‍ കിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
വന്യമൃഗങ്ങള്‍ വിള നശിപ്പിച്ച നഷ്ടപരിഹാര ഇനത്തില്‍ വനം വകുപ്പ്, ഫാമിന് 13 കോടി രൂപ കൊടുക്കാനുണ്ട്. പട്ടിക വര്‍ഗ്ഗ വകുപ്പ് ആ തുക വാങ്ങിയെടുത്താല്‍ ശമ്ബളം കൊടുക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആനയും കുരങ്ങും അടങ്ങുന്ന വന്യമൃഗങ്ങള്‍ ഫാമിലിറങ്ങാന്‍ തുടങ്ങിയതോടെ പല വിളവും എടുക്കാനാവുന്നില്ല. ഇതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ഫാമിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും. ആറളം ഫാമിങ്ങ് കോര്‍പറേഷന്‍ ശമ്ബളം നല്‍കുന്നത് മുടങ്ങുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടായിരുന്നു തൊഴിലാളികളുടെ ശമ്ബള കുടിശ്ശിക തീര്‍ത്തിരുന്നത്. സര്‍ക്കാര്‍ നേരിട്ട് ശമ്ബളം കൊടുക്കുന്ന രീതി ഉണ്ടാവണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.