ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും ബ്രഹ്മപുരത്ത് കാണാൻ കഴിയുന്നില്ല: ശോഭ സുരേന്ദ്രൻ

single-img
9 March 2023

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ പുക പടരുമ്പോഴും മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രൻ വിമർശിച്ചത്. ശോഭ സുരേന്ദ്രൻ പങ്കുവച്ച പോസ്റ്റിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എം പി ഉൾപ്പെടെയുള്ളവരുടെയുള്ളവർ ചിത്രത്തിലുണ്ട്. വർഷങ്ങൾക്ക് മുൻപ് ആമസോൺ വനാന്തരങ്ങളില്‍ കാട്ടുതീ പടർന്നപ്പോൾ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീലിയൻ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

ഈ സമയം ഇന്ത്യയിലും പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു . ആ സമയം ഡിവൈഎഫ്ഐ അഖിഅഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്.