വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാന്‍ രാജ്യസ്നേഹമുള്ള ആര്‍ക്കും കഴിയില്ല; അബ്ദുറഹിമാന്‍

single-img
29 November 2022

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാന്‍ രാജ്യസ്നേഹമുള്ള ആര്‍ക്കും കഴിയില്ലെന്ന് ഫിഷറീസ്മന്ത്രി വി.അബ്ദുറഹിമാന്‍.സമരക്കാര്‍ക്ക് പിന്നില്‍ ആരാണ് ? അതിന് പ്രേരണ നല്‍കുന്നത് ആരാണ് എന്നതാണ് പ്രധാനം . സര്‍ക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു.തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ട് പോകാനല്ല.

ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സര്‍ക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീര്‍ വീഴാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.ഇതിലും വലിയ തടസങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയില്‍ ദേശീയ പാത തടസങ്ങള്‍ മാറിയതെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു

വിഴിഞ്ഞം തുറമുഖ നി‍ര്‍മാണത്തിന്റെ പ്രചാരണാ‍ര്‍ഥം വഴിഞ്ഞം സീ പോര്‍ട്ട് കമ്ബനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി. അതേസമയം സെമിനാ‍ര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പരിപാടി ഒഴിവാക്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഓണ്‍ലൈന്‍ ആയി പോലും മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്നത് ശ്രദ്ധേയാണ്.വിഴിഞ്ഞം തുറമുഖ നി‍ര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സമരാനുകൂലികള്‍ തല്ലി തക‍ര്‍ത്തു. വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. സംഘ‍ഷത്തില്‍ 36 പൊലീസുകാ‍ര്‍ക്കും 8 സമരാനുകൂലികള്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ സ‍ര്‍ക്കാരിനെതിരെ സമര സമിതി നിലപാട് കടുപ്പിച്ചു. ഈ സാഹചര്യത്തില്‍ കൂടി ആണ് ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സെമിനാറില്‍ നിന്ന് മാറി നില്‍ക്കുന്നത്