ഞാൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല: ഉണ്ണി മുകുന്ദൻ

single-img
19 April 2024

ഉണ്ണി മുകുന്ദൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’ . സൂപ്പർ ഹിറ്റായ ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ ചിത്രത്തെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

മലയാള സിനിമയിൽ സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്, പക്ഷെ അവരെ നേരിടാൻ ആർക്കും ധൈര്യമില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അതേപോലെ തന്നെ താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

“രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർക്ക് പോലും ചിലപ്പോൾ പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. ഞാൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങൾ നമുക്കുണ്ട്. ആരോപണങ്ങളോട് പ്രതികരിക്കാത്തത് എന്റെ ഭാഗം ശരിയാണെന്ന് കരുതുന്നതുകൊണ്ടാണ്.

കേവലം ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. ഈ കാര്യത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യണം. തന്നെക്കുറിച്ച് സംസാരിക്കാൻ പലർക്കും താത്പര്യം കാണും. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.” എന്നാണ് ജയ് ഗണേഷിന്റെ വാർത്താസമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടത്.