നാഗ്പൂരില്‍ നിക്ഷേപം നടത്തണമെന്ന് ടാറ്റ ഗ്രൂപ്പിന് കത്തെഴുതി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
29 October 2022

വ്യവസായ നിക്ഷേപത്തിന്‍റെ പേരില്‍ മഹാരാഷ്ട്രയും ഗുജറാത്തും തര്‍ക്കമുള്ള സാഹചര്യത്തിൽ നാഗ്പൂര്‍ നഗരത്തില്‍ നിക്ഷേപം നടത്താന്‍ അഭ്യർത്‌ഥിച്ചുകൊണ്ട് ടാറ്റ ഗ്രൂപ്പിന് കത്തെഴുതി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

3000 ഏക്കര്‍ വ്യാവസായിക ഭൂമി നാഗ്പൂരിലുണ്ടെന്നും ആറ് സംസ്ഥാനങ്ങളിലെ 350 ജില്ലകളുമായി ബന്ധപ്പെടാവുന്ന നഗരമാണെന്നും ഇവിടെ സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉഉത്പ്പന്നങ്ങൾ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.

സംസ്ഥാനത്തേക്ക് ലഭിക്കേണ്ടിയിരുന്ന ഏകദേശം 1.5 ലക്ഷം കോടിയുടെ ഫോക്സ്കോണ്‍-വേതാന്ത പദ്ധതിയും 22000 കോടിയുടെ സൈനിക വിമാന പദ്ധതിയും ഗുജറാത്തിലേക്ക് പോയെന്ന വിവാദം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഇതിനെ തുടർന്നാണ് മഹാരാഷ്ട്രയില്‍ നിക്ഷേപിക്കണമെന്നാവശ്യവുമായി കേന്ദ്രമന്ത്രി തന്നെ നേരിട്ട് രംഗത്തുവന്നത്.