ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും; വൈറലായി നിമിഷയുടെ പോസ്റ്റ്

single-img
30 March 2023

മലയാളത്തിൽ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ, നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

വരച്ചിരിക്കുന്ന നഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രമാണ് നിമിഷ ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുന്നത് . ഇതോടൊപ്പം, ‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണ് അടയുന്നു, അപ്പോൾ ഞാൻ കാണുന്നത് നിന്നെയാണ്’ എന്ന് എഴുതുകയും ചെയ്തിരിക്കുന്നു..കുറിപ്പിലെ ഈ വാക്കുകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിമിഷയുടെ ബോൾഡ്നെസിനെ അഭിനന്ദിക്കുന്നവരും വിമർശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

https://www.instagram.com/reel/CqQjY93BVFH/?img_index=1