നിമിഷ സജയന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

single-img
25 October 2022

നടി നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.. സാരി, നാടന്‍ ബ്ലൗസും സ്‌കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്.

സിനിമാ രംഗത്തെ സെലിബ്രിറ്റി ഫോട്ടോഷൂട്ട് നടത്തുന്ന വഫാറയുടെ മോഡലായായിരുന്നു നിമിഷ എത്തിയിരിക്കുന്നത്. ആരാധകരിൽ നിന്നും ധാരാളം കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://www.instagram.com/p/CkIZZfPI-KG/?hl=en

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ലു കേസ് വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രമെന്ന് ആരാധകരും പറയുന്നു

നിലവിൽ മലയാളത്തിൽ ഓണം റിലീസ് ആയി എത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്. പിന്നാലെ ‘വി ആര്‍’ എന്ന ഹിന്ദി ചിത്രമാണ് നിമിഷയുടേതായി ഇനി വരാനിരിക്കുന്നത്.

https://www.instagram.com/p/Cj-4EbHIz2C/?hl=en