മറാത്തി കുടുംബനിയായി നിമിഷ സജയന്‍ എത്തുന്നു

single-img
21 September 2022

മുംബൈ : മലയാളി താരം നിമിഷ സജയന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മറാത്തി ചിത്രം ഹവാ ഹവായിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു.

മറാത്തി കുടുംബനിയായ മലയാളി താരമെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് തിലേകറാണ്. തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയുടെ ആദ്യ അന്യഭാഷ ചിത്രമാണ് ഹവാ ഹവായി. ചിത്രം ഒക്ടോബര്‍ ഏഴിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

99 പ്രൊഡക്ഷന്‍സിന്റെയും മറാത്തി താരക എന്നീ ബാനറില്‍ സംവിധായകനായ മഹേഷ് തിലേകറും വിജയ് ഷിണ്ഡെയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനായ മഹേഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും ഗാനങ്ങള്‍ക്കുള്ള വരികളുടെ രചനയും നിര്‍വഹിച്ചരിക്കുന്നത്.

ചിത്രത്തില്‍ നിമിഷയ്ക്ക് പുറമെ മറാത്തി താരങ്ങളായ വര്‍ഷ ഉസ്ഗോങ്കര്‍, സമീര്‍ ചൌഗുളെ, കിഷോരി ഗോഡ്ബോലെ, സിദ്ധാര്‍ഥ് ജാദവ്, അതുല്‍ തൊടാങ്കര്‍, ഗൌരവ് മോര്‍, മോഹന്‍ ജോഷി, സ്മിത ജയ്ക്കര്‍, സഞ്ജീവിനി ജാദവ്, പ്രജാക്ത ഹനമഘര്‍, ഗാര്‍ഗി ഫൂലെ, സീമാ ഗോഘലെ, പൂജ നായക്, അകിത് മോഹന്‍, വിജയ് അന്‍ഡാല്‍ക്കര്‍, ബിപിന്‍ സര്‍വെ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകനായ മഹേഷ് തിലേകറുടെ വരികള്‍ക്ക് പങ്കജ് പഡ്ഘനാണ് സംഗീതം നല്‍കിയിരിക്കുന്നത്. അമര്‍ മൊഹലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.