നിഖില വിമലിന്റെ ‘പെണ്ണ് കേസ്’ ജനുവരി 10 ന് തിയേറ്ററുകളിലേക്ക്

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി ഹക്കീം ഷാജഹാൻ, രമേഷ് പിഷാരടി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘പെണ്ണ് കേസ്’ ജനുവരി 10ന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ ഫെബിൻ സിദ്ധാർത്ഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഇ ഫോർ എക്സ്പീരിമെന്റ്സ്, സി സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയിൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ., രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷിനോസാണ് നിർവഹിക്കുന്നത്.


