കശ്മീര്‍ ഇരട്ട സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി

single-img
22 January 2023

ദില്ലി: കശ്മീര്‍ ഇരട്ട സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. തന്ത്രപ്രധാന മേഖലകളില്‍ കശ്മീര്‍ പോലീസിനൊപ്പം കേന്ദ്ര സേനയേയും അധികമായി വിന്യസിച്ചു,.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടി. ജമ്മു കശ്മീരിലെ നര്‍വാര്‍ളില്‍ ഇന്നലെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങളില്‍ സ്ഫോടനമുണ്ടായത്.

അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനം അടുത്തിരിക്കേ സ്ഫോടനങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷ കൂട്ടി. ജമ്മുകശ്മീര്‍ പോലീസിനേയും, കേന്ദ്രപോലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണകൂടും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.

സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏറെ ദൂരത്തിലാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്. എങ്കിലും രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടി. ദില്ലിയിലെ സുരക്ഷ വീഴ്ചയുടെ പശ്ചത്താലത്തില്‍ പങ്കുവെച്ച ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിഞ്ഞെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാന്‍ സാധ്യതയുണ്ട്. ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കടക്കുമ്ബോള്‍ തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം പ്രതികരിച്ചു.