അ‍‍ഞ്ച് വര്‍ഷത്തിന് ശേഷം കേരളത്തിൽ കെഎസ്‍യുവിന് പുതിയ നേതൃത്വം

single-img
28 October 2022

അഞ്ച് വര്ഷം നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കോൺഗ്രസ് വിദ്യാർത്ഥി സംസ്‌കടനയായ കെ എസ് യു വിന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യര്‍ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷനായപ്പോൾ ഇതോടൊപ്പം അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായും നിയമിച്ചു.

നിലവിൽ അധ്യക്ഷ സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെ എൻഎസ്‍യുഐ ദേശീയ ജനറൽ സെക്രട്ടറിയായി നിയമനം നൽകി. നേരത്തെ 2017-ൽ നടത്തിയ പുനസംഘടനയിലൂടെയാണ് അഭിജിത്ത് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. രണ്ട് വര്‍ഷമായിരുന്നു സാധാരണഗതിയിൽ കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടര്‍ന്നു.

വിദ്യാര്തഥി സംഘടനയുടെ പുനസംഘടന അനന്തമായി നീളുന്നതിൽ കോൺഗസിനുള്ളിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാനത്തെ എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യറിൻ്റെ പേരാണ് ഉമ്മൻ ചാണ്ടി ശക്തമായി നിര്‍ദേശിച്ചത്. ഇതോടൊപ്പം വിഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിര്‍പ്പുകൾ മറികടന്ന് അലോഷ്യസിന് പദവി ഉറപ്പിക്കാനായി.