താനൂരില്‍ ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് തിരച്ചില്‍ പുനരാരംഭിച്ചു


താനൂരില്‍ ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് തിരച്ചില്‍ പുനരാരംഭിച്ചു.
21 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചില്‍ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എന്‍ഡിആര്‍എഫ് സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍ പെട്ട അറ്റ്‍ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിരിക്കാം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ആളുകളെ തിരുകിക്കയറ്റി ആറ് മണിക്ക് ശേഷമാണ് ബോട്ട് പുറപ്പെട്ടത്. ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും ബോട്ടിലില്ലായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ വിവരം. ഇതെല്ലാമാണ് ഇത്ര വലിയൊരു ദുരന്തത്തിലേക്ക് എത്തിച്ചത്.