ക്രൈസ്തവ വിദ്യാർത്ഥികൾക്ക് അസൗകര്യമാകും; ക്രിസ്തുമസ് ദിനങ്ങളിലെ എൻസിസി, എൻഎസ്എസ് ക്യാമ്പ് മാറ്റിവെക്കണം: കെസിബിസി

single-img
18 December 2022

ക്രിസ്തുമസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി കേരളാ – കേന്ദ്ര സർക്കാരുകൾ പിൻവലിക്കണമെന്ന് കെസിബിസി. കേരളത്തിൽ ഈ വർഷം നടക്കുന്ന എൻസിസി ക്യാമ്പ് 23 നും, എൻഎസ്എസ് ക്യാമ്പ് ഡിസംബർ 24 നും ആരംഭിക്കാനാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.

ധാരാളം ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ ആഘോഷമായ ക്രിസ്മസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെസിബിസി പ്രസ്താവനയിൽ പറഞ്ഞു. ഇതുപോലെയുള്ള പ്രവണതകളിൽ നിന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്മാറേണ്ടതുണ്ടെന്നും കെസിബിസി ആവശ്യപ്പെട്ടു.