ഓര്‍മാക്‌സ് പട്ടികയിൽ ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നയന്‍താര

single-img
14 May 2024

ജനപ്രീതിയില്‍ മുന്‍പിലുള്ള നായികമാരുടെ പേര് പുറത്തുവിട്ട് ഓര്‍മാക്‌സ്. തമിഴ്‌നാട്ടിൽ ഒന്നാം സ്ഥാനത്ത് നയന്‍താരയാണുള്ളത് . തൃഷ, സമാന്ത, കീര്‍ത്തി സുരേഷ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ .

അടുത്തകാലത്തായി നായികയായി എത്തിയ സിനിമകള്‍ വിജയമായില്ലെങ്കിലും നയന്‍താരയ്ക്ക് ജനപ്രീതി നിലനിര്‍ത്താനായിട്ടുണ്ട്. അഞ്ചാമത് തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു.

പട്ടികയിൽ എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രശ്മിക മന്ദാന ഒമ്പതാം സ്ഥാനത്തും താരങ്ങളില്‍ ജനപ്രീതിയില്‍ അനുഷ്‌ക ഷെട്ടി തമിഴ്‌നാട്ടില്‍ പത്താമതും എത്തിയിരിക്കുന്നു.