കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
19 October 2022

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്.

എല്ലാവിധ ആശംസകളും നേരുന്നതായി മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായുള്ള പുതിയ ഉത്തരവാദിത്തം ലഭിച്ച മല്ലികാർജുൻ ഖാർഗെയ്ക്ക് എല്ലാ ആശംസയും നേരുന്നു. മുന്നോട്ടുള്ളത് ഫലപ്രദമായ ഒരു കാലഘട്ടമാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം ഈ മാസം 26ന് പാർട്ടി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 24 വർഷത്തിനു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. വൻ ഭൂരിപക്ഷത്തിനാണ് ഖാർഗെ വിജയിച്ചത്. ഖാർഗെയ്ക്ക് 7,897 വോട്ട് ലഭിച്ചപ്പോൾ 1,072 വോട്ടുമായി ശശി തരൂർ മികച്ച പ്രകടനം കാഴ്ചവച്ചു. 416 വോട്ട് അസാധുവായും പ്രഖ്യാപിച്ചിട്ടുണ്ട്.