കാത്തിരിപ്പിന് ഇനി വിരാമം; ‘നൻപകൽ നേരത്ത് മയക്കം’ റിലീസ് തിയതി അറിയാം

single-img
6 January 2023

മലയാള സിനിമ പ്രേക്ഷകരും നിരൂപകരും ഒരേ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നൻപകൽ നേരത്ത് മയക്കം റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 19ന് തിയറ്ററുകളിലേക്കെത്തും.

തിരുവനന്തപുരം അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

പ്രധാന കൗതുകം മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വെഫെയറർ ഫിലിംസ് ആണ്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.