സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ല;എം വി ഗോവിന്ദന്‍

single-img
23 October 2022

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.തുടര്‍ച്ചയായി സ്വപ്ന ഓരോന്ന് പറയുന്നു.അതിനൊക്കെ മറുപടി പറയേണ്ടതില്ല.രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ.മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ല.സ്വപ്ന പറയുന്നതിന് പിന്നില്‍ രാഷ്ട്രീയം, പ്രതിപക്ഷവുമുണ്ട്.പ്രശ്നങ്ങളെ വഴി മാറ്റാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു.സദാചാരത്തിന്‍്റെയും ധാര്‍മികതയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ചയില്ല.: സ്വപ്നയുടേത് തുടര്‍ച്ചയായ വ്യാജ പ്രചാരവേലയാണ്.കേസ് കൊടുക്കുന്ന കാര്യം വേണമെങ്കില്‍ പരിശോധിക്കാം.

സിപിഎം ഒളിച്ചോടില്ല.സ്വപ്ന പറയുന്ന ധാര്‍മികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കണ്ട.നേതാക്കളെ അന്നും ഇന്നും സംശയമില്ല.അവരൊട് ചോദിക്കേണ്ട കാര്യമില്ല.സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.കുറ്റാരോപിത രക്ഷപെടാന്‍ പല വഴിയും പ്രയോഗിക്കും.എല്‍ദോസിന്‍്റെ കേസുമായി സ്വപ്നയുടേതിനെ ബന്ധപ്പെടുത്തണ്ട.അത് ബലാത്സംഗ കേസാണെന്നും അദ്ദേഹം പറഞ്ഞു.