‘മുസ്ലിം ലീഗ് തികച്ചും മതേതര പാർട്ടി;രാഹുൽ ഗാന്ധി’

single-img
2 June 2023

കാലിഫോർണിയ: ‘മുസ്ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്’ എന്ന് പറഞ്ഞ് രാഹുൽ ഗാന്ധി. തന്റെ അമേരിക്കൻ പര്യടനത്തിനിടെ വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ മുസ്ലീം ലീഗുമായി കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്. മുസ്ലീം ലീഗ് തികച്ചും മതേതര പാർട്ടിയാണെന്നും അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചോദ്യം ചോദിച്ചയാൾ ലീഗിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നതെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തന്റെ പാർട്ടി മിക്ക പ്രതിപക്ഷ പാർട്ടികളുമായും പതിവായി ബന്ധപ്പെടുന്നുണ്ടെന്നും വളരെയധികം നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്ക് നല്ല ഐക്യം ഉണ്ടെന്നും അത് കൂടുതൽ കൂടുതൽ ഐക്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടത്തിവരികയാണ്. ഒരുപാട് നല്ല ജോലികൾ അവിടെ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പ്രതിപക്ഷത്തോടൊപ്പമാണ് മത്സരിക്കേണ്ടി വരുന്നത്. എന്നാൽ, അത് കേന്ദ്രത്തിൽ ബിജെപിക്കെതിരായ മഹാപ്രതിപക്ഷ സഖ്യം സംഭവിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു.

ലോക്സഭ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം തനിക്ക് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് ലഭിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസ് പര്യടനത്തിനിടെ കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

താൻ നടത്തിയ ജോഡോ യാത്ര കൂടുതൽ ഊർജം പകർന്നതായും രാഹുൽ വ്യക്തമാക്കി. ആറ് മാസം മുമ്പ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നും സാമ്പത്തിക മേധാവിത്വവും സ്ഥാപനങ്ങൾ പിടിച്ചെടുക്കലും ജനാധിപത്യപരമായി ചെറുത്തുനിൽക്കാൻ ഞങ്ങൾ ഏറെ പണിപ്പിടുന്നു ഈ സാഹചര്യത്തിലാണ് ജോഡോ യാത്ര തുടങ്ങുന്നതിന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുമായി ചോദ്യത്തിന് മറുപാടിയായി രാഹുൽ ഗാന്ധി നിലവിലെ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം അത്യധികം വഷളാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.