സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല: കെ സുരേന്ദ്രൻ

single-img
9 March 2024

കോൺഗ്രസിൽ നിന്നും വിട്ട് ബിജെപിയിൽ ചേർന്നതിന് പത്മജയുടെ പിതൃത്വത്തെ കോണ്‍ഗ്രസുകാര്‍ ചോദ്യം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. എന്നാല്‍ മുരളീധരന്‍ മറുപടി പറയാന്‍ തയ്യാറായില്ല.

രാഷ്ട്രീയത്തില്‍ മര്യാദ കാണിക്കണം. ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുമായും കോണ്‍ഗ്രസ് കൂട്ടുകൂടും. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ എ കെ ആന്റണി പ്രതികരിച്ചത് വളരെ പക്വതയോടെയാണ്. മുരളീധരന്‍ നിരവധി പാര്‍ട്ടികള്‍ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയില്‍ ചേര്‍ന്ന പത്മജയെ വിമര്‍ശിക്കുന്നത്.

കേരളത്തിൽ യുഡിഎഫും എല്‍ഡിഎഫും വികസന വിരോധികളായ മുന്നണികളാണ്. മോദി ഗ്യാരന്റിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു . സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നത് എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരനെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.