ബദരീനാഥ് ക്ഷേത്ര ദര്‍ശനം; 5 കോടി രൂപ സംഭാവനയായി നല്‍കി മുകേഷ് അംബാനി

single-img
14 October 2022

പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വ്യവസായി മുകേഷ് അംബാനി ബദരീനാഥ്,കേദാര്‍നാഥ് ക്ഷേത്രങ്ങളുടെ വികസനത്തിനായി 5 കോടി രൂപ സംഭാവനയായി നല്‍കി. ഇന്ന് ഹെലികോപ്റ്ററിൽ ക്ഷേത്രത്തിലേക്ക് എത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കിഷോർ പൻവാർ അറിയിച്ചു.

ദർശനത്തിനായി മുകേഷ് അംബാനിയോടൊപ്പം ഇളയ മകനായ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ് എന്നിവരും ഉണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.