ഭാര്യ വീണയെ ഊഞ്ഞാലാട്ടി മുഹമ്മദ് റിയാസ്; ഓണചിത്രം വൈറല്‍
28 August 2023
ഭാര്യ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓണ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എല്ലാവർക്കും ഓണാശംസകൾ നേര്‍ന്നാണ് മുഹമ്മദ് റിയാസ് ഈ കുടുംബചിത്രം പങ്കുവെച്ചത്.
പൂക്കൾ കോർത്ത ഊഞ്ഞാലിലാണു വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണു ചിത്രം. റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷർട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ചിരിക്കുന്ന മനോഹര ചിത്രത്തിനൊപ്പം ‘ഓണാശംസകൾ’ നേര്‍ന്നിട്ടുണ്ട്. ഒട്ടനവധി പേര്‍ കമന്റ് ബോക്സില്‍ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.